ashna zaverias the heroine of kalidan in tamil movie

ജയറാമിന്റെ മകന്‍ കാളിദാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കോളിവുഡ് നടി അഷ്‌ന സവേരി നായികയാവുന്നു. സുശീന്ദ്രന്‍ എന്ന സംവിധായ?കന്റെ അസോസിയേറ്റായിരുന്ന അമുദേശ്വര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മീന്‍ കുഴമ്പും മണ്‍ പാനൈയും എന്നാണ് പേരിട്ടിരിക്കുന്നത്. ഒരു ഫാന്റസി കോമഡിയായി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തില്‍ പ്രഭുവാണ് മറ്റൊരു പ്രധാന വേഷമവതരിപ്പിക്കുന്നത്.

സന്താനം നായകനായ ഇനിമേ ഇപ്പടിതാന്‍ എന്ന സിനിമയിലാണ് അഷ്‌ന അവസാനം അഭിനയിച്ചത്. ഇടതക്കം കരിയറില്‍ രണ്ടു സിനിമകളില്‍ മാത്രമണ് അഷ്‌ന അഭിനയിച്ചിട്ടുള്ളത്.എന്നാല്‍ തന്റെ അടുത്ത ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് അഷ്‌ന പറഞ്ഞു,

ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഈ മാസവസാനം ചെന്നൈയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. മലേഷ്യയിലായിലിരിക്കും സിനിമയുടെ രണ്ടാംഘട്ട ഷൂട്ടിംഗ്. മേയില്‍ ചിത്രം റിലീസ് ചെയ്യും.

അതേസമയം കാളിദാസന്റെ ആദ്യ ചിത്രമായ ഒരു പക്ക കഥൈ അവസാന ഘട്ട നിര്‍മ്മാണത്തിലാണ്. അടുത്ത വര്‍ഷം ആദ്യം ചിത്രം തിയേറ്ററുകളിലെത്തും.

Top