വനിതാ ടെന്നീസ് താരം ആഷ്‌ലി ബാര്‍ട്ടി യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി

ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ യുഎസ് ഓപ്പണ്‍ ഗ്ലാന്റ്സ്ലാം ടൂര്‍ണമെന്റില്‍ നിന്നും ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ആഷ്ലി ബാര്‍ട്ടി പിന്‍മാറി. കൊവിഡ് ഭീഷണിയെ തുടര്‍ന്നാണ് താരം ചാമ്പ്യന്‍ഷിപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഈ വര്‍ഷത്തെ വെസ്റ്റേണ്‍ ആന്റ് സതേണ്‍ ഓപ്പണിനും യുഎസ് ഓപ്പണിനുമായി അമേരിക്കയിലേക്കു യാത്ര തിരിക്കേണ്ടതില്ലെന്നു താനും ടീമും തീരുമാനിച്ചെന്ന് ബാര്‍ട്ടി അറിയിച്ചു.

മെയ് മുതല്‍ ജൂണ്‍ വരെയായിരുന്നു ഫ്രഞ്ച് ഓപ്പണ്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ഇത് സെപ്തംബര്‍ 27ലേക്കു മാറ്റി വയ്ക്കുകയായിരുന്നു. വരാനിരിക്കുന്ന ആഴ്ചകളില്‍ ഫ്രഞ്ച് ഓപ്പണ്‍, ഡബ്ല്യുടിഎ യൂറോപ്യന്‍ ടൂര്‍ണമെന്റുകള്‍ എന്നിവയില്‍ കളിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് ബാര്‍ട്ടി പറഞ്ഞു. നിലവില്‍ കൊവിഡ് കാരണം മാസങ്ങളായി ക്വീന്‍സ്ലാന്‍ഡിലെ വീട്ടില്‍ തന്നെ കഴിയുകയാണ് താരം.

Top