അഷ്കര്‍ അലി ചിത്രം ഹണിബീ 2.5ന്റെ ആനിമേഷന്‍ ടീസര്‍ പുറത്തിറക്കി

സിഫ് അലിയുടെ അനുജന്‍ അഷ്കര്‍ അലി നായകനായി എത്തുന്ന ആദ്യ ചിത്രമാണ് ഹണിബീ 2.5.

ചിത്രം 18ന് തിയേറ്ററുകളിലെത്തും. ചിത്രത്തിലെ ആനിമേഷന്‍ ടീസര്‍ പുറത്തെത്തി.

ഷൈജു അന്തിക്കാട് തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്റെ കഥയും നിര്‍മാണവും ലാലാണ് നിര്‍വഹിച്ചിരിക്കുന്നത്.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷൈജു അന്തിക്കാട് തന്നെയാണ്. മഹേഷിന്റെ പ്രതികാരം ഫെയിം ലിജിമോളാണ് ചിത്രത്തിൽ നായിക.

ഹണിബീ 2വിലെ മുഴുവന്‍ താരങ്ങളും ടെക്നീഷ്യന്‍സും ഈ ചിത്രത്തിലുമുണ്ട് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹണിബീ 2ന്റെ സെറ്റില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

Top