ബുംറയെ ടി-20 ക്യാപ്റ്റന്‍ ആക്കണമെന്ന് നെഹ്‌റ

ന്ത്യയുടെ ടി-20 ടീം ക്യാപ്റ്റനായി ജസ്പ്രീത് ബുംറയെ നിയോഗിക്കണമെന്ന് മുന്‍ ദേശീയ താരം ആശിഷ് നെഹ്‌റ. രോഹിതിനു ശേഷം ഋഷഭ് പന്തിനെയും ലോകേഷ് രാഹുലിനെയുമൊക്കെയാണ് ആളുകള്‍ പറയുന്നതെന്നും ബൗളര്‍മാര്‍ ക്യാപ്റ്റനാവുന്നതില്‍ എന്താണ് തെറ്റെന്നും നെഹ്‌റ ചോദിച്ചു. ക്രിക്ക്ബസില്‍ നടന്ന ചര്‍ച്ചക്കിടെയായിരുന്നു നെഹ്‌റയുടെ പരാമര്‍ശം.

‘രോഹിത് ശര്‍മ്മയ്ക്ക് ശേഷം നമ്മള്‍ ലോകേഷ് രാഹുലിന്റെയും ഋഷഭ് പന്തിന്റെയുമൊക്കെ പേരുകള്‍ കേള്‍ക്കുന്നു. പന്ത് ലോകം മുഴുവന്‍ സഞ്ചരിച്ചയാളാണ്. പക്ഷേ, ടീമില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ട്. മായങ്ക് അഗര്‍വാളിനു പരുക്കേറ്റതിനാലാണ് രാഹുല്‍ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ബുംറയും ഒരു സാധ്യതയാണ്. മികച്ച താരമാണ്. എല്ലായ്‌പ്പോഴും എല്ലാ ഫോര്‍മാറ്റിലും ടീമില്‍ സ്ഥാനം ഉറപ്പുള്ള ആളാണ്. ബൗളര്‍മാര്‍ ക്യാപ്റ്റനാവരുതെന്ന് എവിടെയും എഴുതിവച്ചിട്ടില്ല.”- നെഹ്‌റ പറഞ്ഞു.

 

Top