വിരമിക്കാനുള്ള പ്രധാന കാരണം വെളിപ്പെടുത്തി ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റ

ഡല്‍ഹി: ഇരുപത് വര്‍ഷത്തെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചിരിക്കുകയാണ് മികച്ച പേസ് ബൗളറായ ആശിഷ് നെഹ്‌റ.

പല കാര്യങ്ങളും വിരമിച്ചതിന് കാരണമായി പറയുന്നുണ്ടെങ്കിലും, പ്രധാനമായും താന്‍ വിരമിക്കാന്‍ കാരണമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നെഹ്‌റ.

മികച്ച ഫോമില്‍ കളിക്കുന്ന ഭുവനേശ്വര്‍ കുമാറിന്റെ സാധ്യത ഇല്ലാതാക്കാന്‍ താനില്ലെന്നാണ് നെഹ്‌റ പറയുന്നത്.

കായിക മികവില്‍ മുന്നില്‍ തന്നെയായിരുന്നു നെഹ്‌റ.

ഭുവനേശ്വര്‍ കുമാറും ഭുംമ്രയും മികച്ച ഫോമില്‍ കളിക്കുന്നതിനാല്‍ നെഹ്‌റയ്ക്ക് വിരമിക്കല്‍ അവസരം നല്‍കാന്‍ ഇന്ത്യന്‍ ടീം ബുദ്ധിമുട്ടിയിരുന്നു.

അതുകൊണ്ടുതന്നെ ഭാവിയിലും നെഹ്‌റയെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ബാധ്യതയായി മാറിയേക്കും.

ഇത് കൂടി കണക്കിലെടുത്താണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ടീമിന്റെ പേസ് ആക്രമണം നയിക്കേണ്ട സമയമാണിതെന്നും നെഹ്‌റ പറയുന്നു.

ഈ വര്‍ഷത്തെ ഐപിഎല്ലിന് മുന്‍പ് വരെ ഭുവിയുടെ ഫോം പിറകോട്ടായിരുന്നങ്കെിലും ഇപ്പോള്‍ മികച്ച ഫോമിലാണ് കളിക്കുന്നതെന്നും, രണ്ടുവര്‍ഷം വരെ കളിക്കളത്തില്‍ തുടരാന്‍ തനിക്ക് കഴിയുമായിരുന്നെങ്കിലും യുവ താരങ്ങള്‍ക്കു വേണ്ടി പിന്‍വാങ്ങുകയാണെന്നും നെഹ്‌റ പറഞ്ഞു.

Top