ആരാധകര്‍ക്ക് ആശ്വാസമേകി പുതിയ വേഷ പകര്‍ച്ചയില്‍ ആശിഷ് നെഹ്‌റ

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ആശിഷ് നെഹ്‌റയുടെ തിരിച്ച് വരവ് ആശ്വാസമേകിയിരിക്കുകയാണ്.

വിരമിച്ചെങ്കിലും മൈതാനത്തിന് വെളിയിലേയ്ക്കല്ല താരം പോയത്.

പുതിയ വേഷ പകര്‍ച്ചയില്‍ ആശിഷ് നെഹ്‌റ വീണ്ടും തിരിച്ചെത്തിയത് താരങ്ങള്‍ ഉള്‍പ്പെടെ ആരാധകര്‍ക്കും ആശ്വാസമാണ്.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കമന്ററി ബോക്‌സിലേയ്ക്ക് കോട്ടും സ്യൂട്ടുമണിഞ്ഞ് പുതിയ ലുക്കിലാണ് നെഹ്‌റ എത്തിയത്.

കളിക്കാരന്റെ റോളില്‍ നിന്ന് കമന്ററി ബോക്‌സിലേക്കുള്ള മാറ്റം താന്‍ ശരിക്കും ആസ്വദിക്കുന്നുവെന്നാണ് നെഹ്‌റ പറയുന്നത്.

18 വര്‍ഷത്തെ രാജ്യാന്തര കരിയറിന് ശേഷം ന്യൂസിലന്റിനെതിരായ ട്വന്റി-20 യിലാണ് ആശിഷ് നെഹ്‌റ വിരമിച്ചത്.

Top