ആംആദ്മി പാര്‍ട്ടി നേതാവ് ആശിഷ് ഖേതന്‍ രാജിവെച്ചു

aashish

ന്യൂഡല്‍ഹി ആംആദ്മി പാര്‍ട്ടി നേതാവും ഡയലോഗ് ആന്റ് ഡെവലപ്‌മെന്റ് കമ്മീഷന്‍ വൈസ് ചെയര്‍മാനുമായ ആശിഷ് ഖേതന്‍ രാജിവെച്ചു. മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ ഖേതന്‍ അരവിന്ദ് കെജ്‌രിവാളിന്റെ വിശ്വസ്തനായിരുന്നു. മൂന്നു വര്‍ഷം മുമ്പാണ് എ.എ.പി സര്‍ക്കാറിന്റെ ഉപദേശക സമിതിയിലെ ഡി.ഡി.സി വൈസ് ചെയര്‍മാനായി അദ്ദേഹത്തെ നിയമിച്ചത്.

അഭിഭാഷകനായി സേവനമനുഷ്ഠിക്കുന്നതിനായാണ് സ്ഥാനം രാജിവെച്ചതെന്നാണ് ആശിഷ് ഖേതന്റെ വിശദീകരണം. താന്‍ നിയമസേവനത്തിന് ഒരുങ്ങിയിരിക്കുകയാണ്. ഡല്‍ഹി ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ സ്ഥാനം രാജിവെക്കേണ്ടി വന്നു. ബാര്‍ കൗണ്‍സില്‍ നിയമ പ്രകാരം അഭിഭാഷകര്‍ മറ്റ് സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിന് വിലക്കുണ്ട് എന്നും ഖേതന്‍ ട്വീറ്റ് ചെയ്തു.

Top