ഫ്‌ളിപ്കാര്‍ട്ടിലെ ആദ്യ നിക്ഷേപം 10 ലക്ഷം; ആശിഷ് ഗുപ്തയ്ക്ക് ലഭിക്കുന്നത് 135 കോടി രൂപ

ഫ്‌ളിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികള്‍ ലോകത്തിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയായ, അമേരിക്കയിലെ വാള്‍മാര്‍ട്ട് ഏറ്റെടുത്തപ്പോള്‍ ലോട്ടറിയടിച്ചത് ഇന്ത്യന്‍ നിക്ഷേപകനായ ആശിഷ് ഗുപ്തയ്ക്കാണ്. ഫ്‌ളിപ്കാര്‍ട്ടിലെ ആദ്യ നിക്ഷേപകനായ ഇദ്ദേഹത്തിന് ലഭിച്ചത് 136 കോടിയാണ്.

1990കളില്‍ ആശിഷ് ഗുപ്ത എന്ന ചെറുപ്പക്കാരന്‍ സുഹ്യത്തുക്കളുമായി ചേര്‍ന്ന് ഉത്പന്നങ്ങളുടെ വില താരതമ്യം ചെയ്യുന്ന’ജംഗ്ലി’ എന്ന വെബ്‌സൈറ്റ് ഉണ്ടാക്കി. 1998ല്‍ അദ്ദേഹം ആ സംരംഭം ആഗോള ഇകൊമേഴ്‌സ് കമ്പനിയായ ആമസോണിന് 24 കോടി ഡോളറിന് വിറ്റു.

പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ബെംഗളൂരുവില്‍ സച്ചിന്‍ ബന്‍സാല്‍, ബിന്നി ബന്‍സാല്‍ എന്നീ ചെറുപ്പക്കാര്‍ തങ്ങളുടെ സ്റ്റാര്‍ട്ട് അപ്പ് സംരംഭത്തിന്റെ മൂലധനത്തിനായി ആശിഷ് ഗുപ്ത 10 ലക്ഷം രൂപ നല്‍കി. ഫ്‌ളിപ്കാര്‍ട്ടിന്റെ ആദ്യ ഏയ്ഞ്ചല്‍ നിക്ഷേപകനാണ് ആശിഷ് ഗുപ്ത.

ഇപ്പോഴിതാ 1,600 കോടി ഡോളറിന് (ഏതാണ്ട് 1.08 ലക്ഷംകോടി രൂപ) അദ്ദേഹത്തിന് ലഭിക്കുക രണ്ടു കോടി ഡോളര്‍. അതായത്, ഒമ്പതു വര്‍ഷങ്ങള്‍കൊണ്ട് 10 ലക്ഷംഎന്നത് ഏതാണ്ട് 135 കോടി രൂപ.

Top