‘എല്ലാ വിഭാഗം ജനങ്ങളും’; മനുഷ്യ മഹാശൃംഖലയില്‍ അണിചേര്‍ന്ന് ആഷിഖ് അബു

എറണാകുളം: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ഇടതു മുന്നണി നേതൃത്വം കൊടുക്കുന്ന മനുഷ്യ മഹാശൃംഖലയില്‍ അണിചേര്‍ന്ന് സംവിധായകന്‍ ആഷിഖ് അബുവും. ചരിത്രപ്രാധാന്യമുള്ള സമരമാണ് എല്‍ഡിഎഫിന്റെ മനുഷ്യ മഹാശൃംഖലയെന്നും സമരത്തിലേക്ക് എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചിരിക്കുന്നുവെന്നും ആഷിഖ് അബു പറഞ്ഞു.

സമരത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമെന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു. എറണാകുളം ഇടപ്പള്ളിയിലാണ് ആഷിഖ് അബു മനുഷ്യ മഹാശൃംഖലയുടെ കണ്ണിയായിരിക്കുന്നത്.

Top