അലന്‍സിയറിനെതിരെ രൂക്ഷ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു

തിരുവനന്തപുരം : അലന്‍സിയറിനെതിരെ രൂക്ഷ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. അലന്‍സിയറുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും അയാള്‍ക്കൊപ്പം ജോലി ചെയ്യേണ്ടി വന്നതില്‍ ലജ്ജിക്കുന്നുവെന്ന് ആഷിഖ് അബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നടന്‍ അലന്‍സിയറില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ട നടി ദിവ്യ ഗോപിനാഥന് പിന്തുണ അറിയിച്ചു കൊണ്ടാണ് ആഷിഖ് അബു രംഗത്തെത്തിയത്. ദിവ്യയുടെ ആരോപണം ശരിവച്ച് സംവിധായകന്‍ ജുബിതും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ അലന്‍സിയര്‍ക്കെതിരേ വേറെയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

Top