പുലിമുരുകന്‍ ഹിറ്റായതിന് പിന്നില്‍ ഒരേ ഒരു കാരണം മാത്രം; ആഷിഖ് അബു

ashique abu

മോഹന്‍ലാല്‍ നായകനായ ചിത്രമായിരുന്നു പുലിമുരുകന്‍. സമീപകാലത്തിറങ്ങിയ ചിത്രങ്ങളില്‍ കോടികള്‍ വാരിയ ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ പുലിമുരുകന്റെ വിജയത്തിന് പിന്നില്‍ മോഹന്‍ലാല്‍ മാത്രമാണെന്ന് തുറന്നുപറയുകയാണ് സംവിധായകന്‍ ആഷിക് അബു.

മോഹന്‍ലാല്‍ അഭിനയിച്ചത് കൊണ്ടാണ് പുലിമുരുകന്‍ ഹിറ്റായതെന്നും മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഇത്രയും കളക്ഷന്‍ നേടാനാവില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്. പുലിമുരുകന്‍ ലാലേട്ടന്‍ ചെയ്തതു കൊണ്ട് മാത്രമാണ് ഹിറ്റായത്. അല്ലാതെ വേറൊരു താരം ചെയ്തിരുന്നുവെങ്കിലും ഇത്രയും വലിയ കളക്ഷന്‍ ചിത്രത്തിന് ലഭിക്കില്ലായിരുന്നു.

അങ്ങനെ ലാലേട്ടനെ ഇത്തരത്തില്‍ സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു വിഭാഗം പ്രേക്ഷകരുണ്ട്. അവര്‍ അത് ആസ്വദിക്കുന്നുണ്ട്’ ആഷിക് പറഞ്ഞു. മോഹന്‍ലാല്‍ ഫാന്‍സ് ഇത് ഏറ്റെടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ് ആഷിക് അബുവിന്റെ വാക്കുകള്‍.

Top