ദിലീപിന്റെ രാമലീലയെ പിന്തുണച്ച് സംവിധായകന്‍ ആഷിക് അബു രംഗത്ത്

ashique abu

നിരവധി വിവാദങ്ങൾക്കിടയിൽ ദിലീപ് ചിത്രം രാമലീല തിയേറ്ററുകളിൽ എത്തുകയാണ്.

നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് അനശ്ചിതത്വത്തിലായിരുന്നു.28ന് ചിത്രം തിയേറ്ററുകളിലെത്തും.

ചിത്രത്തെ പിന്തുണച്ച് സംവിധായകന്‍ ആഷിക് അബു രംഗത്തെത്തി. നവാഗത സംവിധായകന്റെ ചിത്രമായ രാമലീലയെ ബഹിഷ്കരിക്കേണ്ടതില്ല. അത് ഒരുപറ്റം അണിയറ പ്രവര്‍ത്തകരെ ബാധിക്കുന്നതാണെന്ന വാദത്തെ പിന്തുണയ്ക്കുന്നതാണ് ആഷിക് അബുവിന്‍റെ നിലപാട്.

‘കുറ്റം ആരോപിക്കപ്പെട്ടയാളെ കൂവിത്തെറിവിളിക്കുന്ന, അയാളുടെ സിനിമകളെ ആക്രമിക്കുന്ന രീതി ഒട്ടും പരിഷ്കൃതമല്ല. ഈ അതിവൈകാരിക പ്രകടനങ്ങള്‍ വിപരീതഫലമുണ്ടാക്കും എന്നല്ലാതെ ഒരു തരത്തിലും സത്യം പുറത്തു വരുന്നതിന് ഹേതുവാകില്ല’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.

അവള്‍ക്കൊപ്പം, അവള്‍ക്കൊപ്പം മാത്രം എന്ന ഹാഷ്ടാഗില്‍ പ്രതികരിക്കുകയും. സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവിന് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്ത വ്യക്തിയാണ് ആഷിക്.

ദിലീപിനെ പിന്തുണയ്ക്കുന്നവരെ രൂക്ഷമായി ആഷിക് അബു വിമർശിച്ചിരുന്നു.

Top