ആഷസ് ടെസ്റ്റ് പരമ്പര ; മൂന്നാം ടെസ്റ്റിലും ഓസ്‌ട്രേലിയ വിജയം പിടിച്ചെടുത്തു

പെര്‍ത്ത്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ അവസാന ദിനം വിജയം ഓസ്‌ട്രേലിയ പിടിച്ചെടുത്തു.

ഇന്നിങ്‌സിനും 41 റണ്‍സിനുമാണ് ഓസീസ് വിജയം സ്വന്തമാക്കിയത്.

രണ്ടു ടെസ്റ്റുകള്‍ ബാക്കിനില്‍ക്കെ ആദ്യ രണ്ടു ടെസ്റ്റുകളും ജയിച്ച ആതിഥേയര്‍ 3-0 എന്ന നിലയില്‍ ആഷസ് പരമ്പരയും തിരിച്ചുപിടിച്ചു.

രണ്ട് ഇന്നിങ്‌സിലുമായി 8 വിക്കറ്റ് വീഴ്ത്തി ഹെയ്‌സല്‍വുഡ് ഇംഗ്ലണ്ടിന്റെ പതനം ഉറപ്പിച്ചു.

ഒന്നാം ഇന്നിങ്‌സില്‍ 259 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് 218 റണ്‍സെടുത്ത് എല്ലാവരും പുറത്താകുകയായിരുന്നു.

കുമ്മിന്‍സും ലയോണും രണ്ട് വിക്കറ്റും സ്റ്റാര്‍ക്ക് ഒരു വിക്കറ്റും നേടി.

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറി കുറിച്ച ക്യാപ്റ്റന്‍ സ്മിത്തിന്റെയും കരിയറിലെ ആദ്യ സെഞ്ചുറി നേടിയ മിച്ചര്‍ മാര്‍ഷിന്റെയും പിന്‍ബലത്തിലാണ് ഓസീസ് കൂറ്റന്‍ സ്‌കോര്‍ ഇംഗ്ലണ്ടിന് മുന്നിലേക്ക് വച്ചത്.

ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിനും രണ്ടാം ടെസ്റ്റില്‍ 120 റണ്‍സിനുമായിരുന്നു ഓസീസിന്റെ വിജയം.

Top