ആഷസ് പരമ്പര; അവസാന ടെസ്റ്റ് വ്യാഴാഴ്ച, പരമ്പര സമനിലയിലാക്കാന്‍ ഇംഗ്ലണ്ട്…

ഓവല്‍: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റ് വ്യാഴാഴ്ച കെന്നിങ്ടണ്‍ ഓവലില്‍ നടക്കും. പരമ്പരയില്‍ 2-1 ന് പിന്നില്‍ നില്‍ക്കുന്ന ഇംഗ്ലണ്ട് ട്രോഫി കൈവിട്ടെങ്കിലും അവസാന പോരാട്ടം വിജയിച്ച് പരമ്പര സമനിലയിലാക്കി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇംഗ്ലണ്ട്.

പരമ്പരയില്‍ മോശം ഫോമിലുള്ള ജേസണ്‍ റോയിയേയും ക്രെയ്ഗ് ഓവര്‍ട്ടണെയും ഒഴിവാക്കി ചില മാറ്റങ്ങളോടെയാണ് ഇംഗ്ലണ്ട് അവസാന പോരാട്ടത്തിന് ഇറങ്ങുന്നത്. സാം കറന്‍, ക്രിസ് വോക്സ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

സ്റ്റീവ് സ്മിത്തിന്റെ മികച്ച ഫോം തന്നെയാണ് ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ വെല്ലുവിളി. ആഷസിലെ അഞ്ച് ഇന്നിങ്സുകളില്‍ നിന്ന് ഒരു ഇരട്ട സെഞ്ചുറിയും രണ്ടു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയുമടക്കം സ്മിത്ത് ഇതുവരെ 671 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്.

Top