ആഷസ് നാലാം ടെസ്റ്റ്; കിരീടം നിലനിര്‍ത്തി ഓസ്‌ട്രേലിയ

ഇംഗ്ലണ്ടിനെ തറപറ്റിച്ച് ഓസ്‌ടേലിയ ആഷസ് കിരീടം നിലനിര്‍ത്തി. നാലാം ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 185 റണ്‍സിനാണ് ഓസിസ് തോല്‍പ്പിച്ചത്. 383 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 197 റണ്‍സിന് പുറത്താവുകയായിരുന്നു.

ഒന്നാം ഇന്നിങ്‌സില്‍ സ്മിത്തിന്റെ ഇരട്ട സെഞ്ചുറിയില്‍ ഓസ്ട്രേലിയ 497 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഇന്നിങ്‌സ് 301-ല്‍ അവസാനിപ്പിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ കമ്മിന്‍സിന് മുന്നില്‍ ഇംഗ്ലണ്ട് തകരുകയായിരുന്നു. 53 റണ്‍സെടുത്ത ജോ ഡെന്‍ലിയാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍.

Top