ബര്‍മിങ്ങാം: ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത് ഓസ്‌ട്രേലിയ. ആഷസിന്റെ 71-ാം പതിപ്പാണിത്. കഴിഞ്ഞ തവണ (2017-2018) ഓസ്ട്രേലിയയില്‍ 4-0 ന് തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് ഇത്തവണ സ്വന്തം മണ്ണില്‍ ആഷസ് തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ്.
പരിക്കേറ്റതിനാല്‍ ഏകദിന ലോകകപ്പ് ഹീറോ ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ടിനായി ഇറങ്ങില്ല. ഡോക്ടര്‍ വിശ്രമം വേണമെന്ന് നിര്‍ദേശിച്ചിരിക്കുന്നതിനാലാണ് കളത്തില്‍ ഇറങ്ങാത്തത്. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്കിലായിരുന്ന സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബന്‍ക്രോഫ്റ്റ് എന്നിവരുടെ തിരിച്ചുവരവ് ടെസ്റ്റ് കൂടിയാണിത് എന്ന പ്രത്യേകതയും ഉണ്ട്.
ഇംഗ്ലണ്ട് ടീം: ജേസണ്‍ റോയ്, റോറി ബേണ്‍സ്, ജോ റൂട്ട്, ജോ ഡെന്‍ലി, ജോസ് ബട്ട്ലര്‍, ബെന്‍ സ്റ്റോക്ക്സ്, മോയിന്‍ അലി, ജോണി ബെയര്‍സ്റ്റോ, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്സണ്‍, ക്രിസ് വോക്‌സ്.
ഓസീസ് ടീം: ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബന്‍ക്രോഫ്റ്റ്, ഉസ്മാന്‍ ഖവാജ, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, മാത്യൂ വെയ്ഡ്, ടിം പെയ്ന്‍, ജയിംസ് പാറ്റിന്‍സണ്‍, പാറ്റ് കമ്മിന്‍സ്, പീറ്റര്‍ സിഡില്‍, നഥാന്‍ ലിയോണ്‍.