ആഷസ് അവസാന ടെസ്റ്റ് ഹോബാർട്ടിൽ വെച്ച് നടക്കും

സ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന ആഷസ് പരമ്പരയിലെ അഞ്ചാമത്തെ ടെസ്റ്റ് മത്സരം ഹോബാർട്ടിലെ ബെല്ലോറീവ ഓവലിൽ വെച്ച് നടക്കും. നേരത്തെ പെർത്തിൽ വെച്ച് നടത്താനിരുന്ന മത്സരമാണ് ഹോബാർട്ടിലേക്ക് മാറ്റിയത്. ആദ്യമായാണ് ആഷസ് പരമ്പരയിലെ ഒരു മത്സരം ഹോബാർട്ടിൽ വെച്ച് നടക്കുന്നത്.

ഹോബാർട്ടിൽ വെച്ച് നടക്കുന്ന ടെസ്റ്റ് മത്സരം ഡേ നൈറ്റ് മത്സരം ആവുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്നാണ് പെർത്തിൽ നടക്കാനിരുന്ന അഞ്ചാം ടെസ്റ്റിന് ക്രിക്കറ്റ് ഓസ്ട്രേലിയ മറ്റൊരു വേദി തിരഞ്ഞത്. 2016 ശേഷം ആദ്യമായാണ് ഹോബാർട്ടിൽ വെച്ച് ഒരു ടെസ്റ്റ് മത്സരം നടക്കുന്നത്. ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ 9 വിക്കറ്റ് ജയം സ്വന്തമാക്കി പരമ്പരയിൽ 1-0ന് മുൻപിൽ എത്തിയിരുന്നു.

Top