തിരിച്ചു വരവ് ഗംഭീരമാക്കി സ്മിത്തിന്റെ ഇരട്ട സെഞ്ചുറി

മാഞ്ചസ്റ്റര്‍: നാലാം ആഷസ് ടെസ്റ്റ് ക്രിക്കറ്റില്‍ സ്റ്റീവ് സ്മിത്തിന്റെ ഇരട്ട സെഞ്ചുറിയുടെ കരുത്തില്‍ തകര്‍പ്പന്‍ സ്‌കോര്‍ തീര്‍ത്ത് ഓസ്‌ട്രേലിയ. എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 497 റണ്‍സിന് ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് 23 റണ്‍സ് എടുക്കുന്നതിനിടെ ഒരുവിക്കറ്റ് നഷ്ടമായി.

പരിക്കിനെ തുടര്‍ന്ന് മൂന്നാം ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന സ്മിത്ത് 211 റണ്‍സ് നേടിയാണ് തിരിച്ചുവരവ് ഗംഭീരമാക്കിയത്. മാര്‍നസ് ലബൂഷെയ്‌നും ടിം പെയ്‌നും അര്‍ധസെഞ്ചുറിയും നേടി. ലബൂഷെയ്‌നുമായി ചേര്‍ന്ന് 116 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച സ്മിത്ത് പെയ്‌നുമായി ചേര്‍ന്ന് 145 റണ്‍സാണ് സ്‌കോര്‍ കാര്‍ഡില്‍ ചേര്‍ത്തത്.

മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം അര്‍ധസെഞ്ചുറി തീര്‍ത്താണ് സ്മിത്ത് പുറത്തായത്. നേരിട്ട 310-ാം പന്തില്‍ സ്മിത്ത് ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കി. 319ല്‍ പന്തില്‍നിന്നാണ് സ്മിത്ത് 211 റണ്‍സ് നേടിയത്.

Top