ആശാവര്‍ക്കര്‍മാര്‍ക്ക് ഓണറേറിയവും നിശ്ചിത ഇന്‍സന്റീവും നല്‍കാന്‍ അനുമതി

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ക്ക് മാര്‍ച്ച് മുതല്‍ മെയ് വരെ നിബന്ധനകള്‍ പരിശോധിക്കാതെ ഓണറേറിയവും നിശ്ചിത ഇന്‍സന്റീവും നല്‍കാന്‍ അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തുള്ള 26,475 ആശാവര്‍ക്കര്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുകൂടാതെ മാര്‍ച്ച് മുതല്‍ കൊവിഡ് കാലയളവില്‍ അധിക ഇന്‍സന്റീവായി പ്രതിമാസം ആയിരം രൂപ നല്‍കും.

കൊവിഡ് കാലത്ത് പ്രതിരോധത്തിന്റെ ഭാഗമായി പ്രത്യേക ചുമതലകളാണ് ആശാവര്‍ക്കര്‍മാര്‍ നിര്‍വഹിക്കുന്നത്. വിദേശത്ത് നിന്ന് വന്നവരുടെയും കൊവിഡ് ബാധിത സംസ്ഥാനങ്ങളില്‍ നിന്നുവന്നവരുടെയും പട്ടിക തയ്യാറാക്കുക, അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെയും ജീവിത ശൈലി രോഗമുള്ളവരുടെയും പട്ടിക തയ്യാറാക്കി ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ സേവനങ്ങള്‍ ചെയ്യുന്നത് ആശാവര്‍ക്കര്‍മാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Top