സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ ഇടം മലയാള സിനിമാ മേഖലയാണെന്ന് ആശാ ശരത്

asha

ലയാള സിനിമാ മേഖല സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ തൊഴിലിടമാണെന്ന് നടി ആശാ ശരത്. എവിടെയാണെങ്കിലും സ്വയം സംരക്ഷിക്കാനാണ് ആദ്യം പഠിക്കേണ്ടത്. ഒരു പ്രാവശ്യം നമ്മള്‍ പ്രതികരിച്ചാല്‍ അടുത്ത തവണ അത്തരത്തില്‍ ഇടപെടാന്‍ അവര്‍ ഭയപ്പെടുമെന്നും ആശാ ശരത് പറഞ്ഞു.

ഞാന്‍ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ മലയാള സിനിമാ മേഖലയാണ് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ തൊഴിലിടമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. മറ്റുള്ളവയേക്കാള്‍ സ്ത്രീകള്‍ ഏറ്റവും സുരക്ഷിതരായിരിക്കുന്നതും ഇവിടെ തന്നെയാണ്.

ആക്രമിക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ്. അവള്‍ക്ക് ഇങ്ങനെയൊരു സാഹചര്യം നേരിടേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ മലയാള സിനിമാ വ്യവസായത്തെക്കുറിച്ച് മൊത്തത്തില്‍ പറഞ്ഞാല്‍ അവിടെ സ്ത്രീകള്‍ ബഹുമാന്യര്‍ തന്നെയാണ്. അതിലൊരു സംശയവുമില്ല. എനിക്ക് ഇതുവരെ യാതൊരു തരത്തിലുള്ള മോശം അനുഭവവും ഇവിടെ നിന്ന് ഉണ്ടായിട്ടില്ലെന്നും ആശാ ശരത് കൂട്ടിച്ചേര്‍ത്തു.

Top