സംവിധായകന്‍ നന്ദകുമാര്‍ കാവിലിന്റെ ഭാര്യ ആശ പ്രഭ സംവിധാനം ചെയ്യുന്ന ‘സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. താണ്ടിമുതലും ദൃക്‌സാക്ഷികളും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിബി തോമസാണ് ചിത്രത്തില്‍ പ്രാധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ കഥ നന്ദകുമാര്‍ കാവിലിന്റേതാണ്. മഴനൂല്‍ക്കനവുകള്‍, മാന്ത്രിക വീണ, യു കാന്‍ ഡു എന്നീ ചിത്രങ്ങളൊരുക്കിയ നന്ദകുമാര്‍ കാവില്‍ ഓര്‍മയായിട്ട് മൂന്നു വര്‍ഷമാകുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ഭാര്യ ആശ പ്രഭ.
ഒരു നാട്ടിന്‍ പുറത്തുകാരന്റെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ പുതുമുഖമായ അതുല്യ പ്രമോദാണ് നായിക. ഇന്ദ്രന്‍സ്, ദിലീഷ് പോത്തന്‍, കലാഭവന്‍ ഹനീഫ, വിജയന്‍ കാരന്തൂര്‍ , ശരത് കോവിലകം, നന്ദ കിഷോര്‍, വിനോദ് നിസാരി, രജീഷ്, പപ്പന്‍ പന്തീരങ്കാവ്, വൈശാഖ് ശോഭന കൃഷ്ണന്‍, ശാരദ, രുദ്ര കൃഷ്ണന്‍, അനശ്വര പി അനില്‍ , മഞ്ചു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. യശോദ് രാജ് മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം മെയ് 17ന് പ്രദര്‍ശനത്തിന് എത്തും.