Asha Parekh lobbied for Padma Bhushan: Nitin Gadkari

നാഗ്പൂര്‍: പ്രമുഖ ബോളിവുഡ് നടി ആശ പരേഖ് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിക്കുന്നതിന് സഹായം തേടി തന്നെ സമീപിച്ചിരുന്നെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ വെളിപ്പെടുത്തല്‍.

മഹാരാഷ്ട്രയിലെ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. പത്മഭൂഷണ്‍ പുരസ്‌കാരത്തിന് തന്റെ പേരും ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ആശ പരേഖ് തന്നെ കാണാനെത്തിയത്. എന്റെ അപ്പാര്‍ട്‌മെന്റിലേക്കുള്ള ലിഫ്റ്റ് അപ്പോള്‍ പ്രവര്‍ത്തിച്ചിരുന്നില്ല.

എന്നിട്ടും അവര്‍ 12 ാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക് പടികള്‍ നടന്നുകയറി വന്നു. തനിക്ക് പത്മശ്രീ ലഭിച്ചിട്ടുണ്ടെന്നും പക്ഷേ ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താന്‍ പത്മഭൂഷണ്‍ പുരസ്‌കാരത്തിനും താന്‍ അര്‍ഹയാണെന്ന് അവര്‍ പറഞ്ഞതായും ഗഡ്കരി വ്യക്തമാക്കി.

ഇത്തരം പുരസ്‌കാരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് തലവേദനയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1959 73 കാലഘട്ടങ്ങളില്‍ ബോളിവുഡില്‍ തിളങ്ങിനിന്ന നടിയായിരുന്നു ആശ പരേഖ്. നടി, സംവിധായിക, നിര്‍മാതാവ് എന്നീ നിലകളിലും അവര്‍ പ്രശസ്തയാണ്. 1992 ല്‍ ആശ പരേഖിന് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

Top