ആസാമിലെ പ്രളയ ദുരന്തം; ദുരിതാശ്വാശ ഫണ്ടിലേക്ക് 51 ലക്ഷം രൂപ സംഭാവന നല്‍കി അമിതാഭ് ബച്ചന്‍

amithabh-bachan

ഡിസ്പൂര്‍: ആസാമിലെ പ്രളയ ദുരന്തത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് കൈ താങ്ങുമായി അമിതാഭ് ബച്ചന്‍. ആസ്സാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാശ ഫണ്ടിലേക്ക് 51 ലക്ഷം രൂപ സംഭാവന നല്‍കിയാണ് ബച്ചന്‍ മാതൃകയായിരിക്കുന്നത്.

അസ്സാം വലിയ ദുരിതത്തിലാണ്. വലിയ നാശനഷ്ടങ്ങളുണ്ടാക്കി. നമ്മുടെ സഹോദരങ്ങള്‍ക്ക് സഹായമെത്തിക്കൂ. നിങ്ങള്‍ക്ക് കഴിയുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കൂ. ഞാന്‍ നല്‍കി.. നിങ്ങളും.. എന്നും ബച്ചന്‍ ട്വീറ്ററില്‍ കുറിച്ചു.

അമിതാഭ് ബച്ചന് നന്ദി രേഖപ്പെടുത്തി അസ്സാം മുഖ്യമന്ത്രിയും രംഗത്ത് എത്തിയിട്ടുണ്ട്. ആസ്സാമിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപ അക്ഷയ് കുമാറും നല്‍കിയിരുന്നു. അസ്സം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു കോടി രൂപയും കസിരംഗ നാഷണല്‍ പാര്‍ക്കിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി ഒരു കോടി രൂപയുമാണ് അക്ഷയ് കുമാര്‍ നല്‍കിയത്.

Top