മതേതരം കെട്ടിപ്പിടിച്ച് ഇരുന്നിട്ട് കാര്യമില്ല, ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ഒന്നും കിട്ടില്ലെന്ന് ഉവൈസി

മുംബൈ: മുസ്ലിംകള്‍ മതേതര രാഷ്ട്രീയത്തില്‍ കുടുങ്ങരുതെന്നും ഭരണഘടനാപരമായ മതേതരത്വത്തില്‍ വിശ്വസിക്കണമെന്നും വിവാദ പ്രസ്താവനയുമായി ആള്‍ ഇന്ത്യ മജ്ലിസെ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) തലവന്‍ അസദുദ്ദീന്‍ ഉവൈസി. മുംബൈയില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് മതേതരത്വത്തില്‍ നിന്ന് എന്താണ് ലഭിച്ചത് നമ്മള്‍ക്ക് മതേതരത്വത്തില്‍ നിന്ന് സംവരണം ലഭിച്ചോ, മസ്ജിദ് തകര്‍ത്തവര്‍ക്ക് ശിക്ഷ ലഭിച്ചോ, ഇല്ല. ആര്‍ക്കും കിട്ടിയില്ല. ഒന്നും’ -ഉവൈസി പറഞ്ഞു. രാഷ്ട്രീയ മതേതരത്വത്തിലല്ല ഭരണഘടനാപരമായ മതേതരത്വത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്.

രാഷ്ട്രീയ മതേതരത്വത്തില്‍ കുടുങ്ങരുതെന്ന് എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു- അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയില്‍ ബിരുദധാരികളായ മുസ്‌ലിംകള്‍ 4.9 ശതമാനം മാത്രമേയുള്ളൂ. മിഡില്‍ സ്‌കൂളില്‍ 13 ശതമാനം മുസ്‌ലിം വിദ്യാര്‍ത്ഥികളുണ്ട്. മഹാരാഷ്ട്രയിലെ 83 ശതമാനം മുസ്‌ലിംകളും ഭൂരഹിതരാണ്.

Top