മോദിയേയും ഇമ്രാനേയും ഒരുപോലെ പ്രകീര്‍ത്തിച്ച് ട്രംപ് ഡബിള്‍ ഗെയിം കളിക്കുകയാണെന്ന് ഒവൈസി

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രത്തെ കുറിച്ച് ഒരറിവുമില്ല. ട്രംപിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള പ്രസ്താവന ഇന്ത്യന്‍ പാരമ്പര്യത്തെ അപമാനിക്കലാണെന്നും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി.

നരേന്ദ്ര മോദിക്ക് ഒരിക്കലും ഇന്ത്യയുടെ രാഷ്ട്രപിതാവാകാന്‍ കഴിയില്ല. കാരണം, നിങ്ങള്‍ക്കൊരിക്കലും അദ്ദേഹത്തെ മഹാത്മാഗാന്ധിയുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. ഗാന്ധി രാഷ്ട്രത്തിനായി നിരവധി ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ടെന്നും ഒവൈസി ചൂണ്ടിക്കാട്ടി.

മോദിയേയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനേയും ഒരുപോലെ പ്രകീര്‍ത്തിച്ച് കൊണ്ട് ട്രംപ് ഡബിള്‍ ഗെയിം കളിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Top