മഹാരാഷ്ട്രയില്‍ ശിവസേനാ സര്‍ക്കാരിനെ പിന്തുണയ്ക്കില്ലന്ന് അസദുദ്ദീന്‍ ഒവൈസി

ന്യൂഡല്‍ഹി : മഹാരാഷ്ട്രയില്‍ തന്റെ പാര്‍ട്ടിയുടെ പിന്തുണ ശിവസേനാ സര്‍ക്കാരിനുണ്ടാകില്ലെന്ന് എഐഎംഐഎം പാര്‍ട്ടി അധ്യക്ഷനും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ട്വിറ്ററിലൂടെയാണ് ഒവൈസി ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്നും ഒവൈസി ട്വീറ്റ് ചെയ്തു.

ഷാ ഫാറൂഖ് അന്‍വര്‍, മുഹമ്മദ് ഇസ്മായില്‍ അബ്ദുള്‍ ഖാലിഖ് എന്നിവരാണ് മഹാരാഷ്ട്രയിലെ എഐഎംഐഎം എംഎല്‍എമാര്‍.

Top