പൗരത്വ നിയമം; ബിജെപിയേയും സംഘപരിവാറിനേയും വിമര്‍ശിച്ച് ഒവൈസി

മുംബൈ: ബിജെപിയും സംഘപരിവാറും അവരുടെ ‘ഹീനമായ പദ്ധതികള്‍’ മൂലം പരാജയപ്പെട്ടുവെന്ന്എ ഐഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി. ചൊവ്വാഴ്ച ദക്ഷിണ മുംബൈയില്‍ നടന്ന പൗരത്വ നിയമ ഭേദഗതി വിരുദ്ധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റാലിയില്‍ ഒത്തു ചേര്‍ന്നവര്‍ക്കായി അദ്ദേഹം ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷധമാണിതെന്ന് പറഞ്ഞ ഒവൈസി ഈ നിയമം ജനങ്ങളെ എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുക എന്ന വിഷയത്തെക്കുറിച്ചും തന്റെ പ്രസംഗത്തില്‍ ഉന്നയിച്ചു.

ദലിത്, ക്രിസ്ത്യാനികള്‍, പാര്‍സികള്‍ തുടങ്ങിയ മതവിഭാഗത്തില്‍ നിന്നുള്ളവരും സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരും ദക്ഷിണ മുംബൈയില്‍ നടന്ന പൗരത്വ നിയമ ഭേദഗതി വിരുദ്ധ റാലിയില്‍ പങ്കെടുത്തു. പാര്‍ട്ടിയുടെ ലോക്‌സഭാ എംപി ഇംതിയാസ് ജലീല്‍, വാരിസ് പത്താന്‍ എന്നീ മുതിര്‍ന്ന നേതാക്കളും പൗരത്വ നിയമ ഭേദഗതി പ്രതിഷേധ റാലിയില്‍ പങ്കാളികളായി.

Top