പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ച്‌ അസദുദ്ദീന്‍ ഒവൈസി

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ എഐഎംഐഎം പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസി സുപ്രികോടതിയെ സമീപിച്ചു. ഒവൈസി സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതാണ് ബില്ലെന്നും ഇന്ത്യന്‍ മുസ്ലീങ്ങളെ രാഷ്ട്രരഹിതരാക്കുന്ന ബില്‍ രാജ്യത്തെ സുരക്ഷക്ക് ഭീഷണിയാണെന്നും ഒവൈസി പറഞ്ഞിരുന്നു. ലോക്സഭയില്‍ പൗരത്വ ബില്‍ കീറിയെറിഞ്ഞാണ് ഒവൈസി ശക്തമായ പ്രതിഷേധം അറിയിച്ചത്.

ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മോയ്ത്ര സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഒറ്റ ദിവസം കൊണ്ട് ബില്ലിനെതിരെ പതിമൂന്ന് ഹര്‍ജികളാണ് സുപ്രിംകോടതിയില്‍ എത്തിയത്.

Top