As the government should be able to keep up with the college management

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജിലെ പ്രിന്‍സിപ്പാള്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയര്‍പ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

മാനേജുമെന്റിനെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയണം. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടാത്ത ഒരു പ്രിന്‍സിപ്പള്‍ ആ കസേരയില്‍ ഇരിക്കുന്നത് ശരിയല്ലെന്നും കുമ്മനം പറഞ്ഞു.

അതേസമയം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് സമിതിയുടെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. പ്രിന്‍സിപ്പാളിനെതിരെ വിദ്യാര്‍ത്ഥി സമരം പതിമൂന്നാം ദിവസവും തുടരുന്ന സാഹചര്യത്തിലാണ് സര്‍വകലാശാലയുടെ ഇടപെടല്‍.

എന്നാല്‍ പ്രിന്‍സിപ്പള്‍ രാജിവയ്ക്കുന്ന പ്രശ്‌നമില്ലെന്ന് മാനേജുമെന്റ് ആവര്‍ത്തിച്ചു. കഴിഞ്ഞ ദിവസം പ്രിന്‍സിപ്പാള്‍ നടത്തിയ പത്രസമ്മേളന വേദിയിലും പുറത്തും എബിവിപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Top