‘എത്രയും വേഗം പരിപാടി തീര്‍ത്തുപോയാലെ അത്യാവശ്യക്കാര്‍ക്ക് പോകാന്‍ കഴിയൂ’; ഹരിപ്പാട് ഇളക്കിമറിച്ച് മമ്മൂട്ടി

മെഗാസ്റ്റാർ മമ്മൂട്ടിയെ ഒരു നോക്ക് കാണാന്‍ ഹരിപ്പാട് ഒഴുകിയെത്തിയത് ജന സാഗരം . ഹരിപ്പാട് പുതിയതായി ആരംഭിക്കുന്ന സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു താരം. ആരാധകർ തടിച്ചുകൂടിയതോടെ ഗതാഗതം സ്തംഭിച്ചു. അവസാനം ആളുകളെ നിയന്ത്രിക്കാൻ മമ്മൂട്ടിക്കു തന്നെ ഇടപെടേണ്ടി വന്നു.
‘നമ്മള്‍ ഇത്രയും നേരം ഈ റോഡ് ബ്ലോക്ക് ആക്കി നിര്‍ത്തിയിരിക്കുകയാണ്. എത്രയും വേഗം ഈ പരിപാടി തീര്‍ത്തുപോയാലെ അത്യാവശ്യക്കാര്‍ക്ക് പോകാന്‍ കഴിയൂ. നമ്മള്‍ സന്തോഷിക്കുവാണ്. പക്ഷേ അവര്‍ക്ക് ഒരുപാട് അത്യാവശ്യം കാണും. ഞാന്‍ ഈ പരിപാടി നടത്തി വേഗം പോകും. നമുക്ക് വീണ്ടും കാണാം’. മമ്മൂട്ടിയുടെ വാക്കുകള്‍. മമ്മൂട്ടിയുടെ ഈ വാക്കുകള്‍ ഇപ്പോള്‍ വൈറലായതോടെ ട്രോളുകളിലൂടെ താരത്തെ അഭിനന്ദിക്കുകയാണ് എല്ലാവരും.
“ആലപ്പുഴ എംപി എ.എം. ആരിഫ്, ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തലല എന്നിവരും ചടങ്ങില്‍ ഉണ്ടായിരുന്നു. മലയാള ചലച്ചിത്ര ലോകത്തെ അദ്ഭുത പ്രതിഭാസമാണ് മമ്മൂട്ടിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.”

Top