വിവാഹ സമ്മാനമായി വരന് കൂട്ടുകാര്‍ നല്‍കിയത് പെട്രോള്‍

wedding

ചെന്നൈ: ഇന്ധനവില സര്‍വകാല റെക്കോര്‍ഡിലെത്തി നില്‍ക്കേ വരന് വിവാഹ സമ്മാനമായി കൂട്ടുകാര്‍ നല്‍കിയത് 5 ലിറ്റര്‍ പെട്രോള്‍. തമിഴ്‌നാട്ടില്‍ പെട്രോള്‍ വില 85 രൂപ കടന്നതോടെയാണ് യുവാക്കള്‍ കൂട്ടുകാരന്റെ വിവാഹത്തിന് വേറിട്ട സമ്മാനം നല്‍കിയത്.

കുമരച്ചി ഗ്രാമത്തിലെ ഇലഞ്ചെഴിന്റെയും കനിമൊഴിയുടെയും വിവാഹത്തിനിടെയായിരുന്നു സംഭവം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ സുഹൃത്തുക്കളാണ് ദമ്പതികള്‍ക്ക് പെട്രോള്‍ നല്‍കിയത്. രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതിനെതിരായ പ്രതിഷേധമാണ് ഈ പ്രതികരണമെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ പ്രഭു പറഞ്ഞു. ഇന്ധനവില ദിനംപ്രതി കൂടുന്നത് സംബന്ധിച്ച് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരെ ബോധവല്‍ക്കരിക്കുക എന്നൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നുന്നെന്ന് പ്രഭു കൂട്ടിച്ചേര്‍ത്തു.

കൂട്ടുകാര്‍ തന്നെ ആ പെട്രോള്‍ വരന്റെ ബൈക്കില്‍ നിറച്ച ശേഷമാണ് മടങ്ങിയത്.

Top