താരദമ്പതികള്‍ ഒന്നിച്ചെത്തുന്ന ‘ടെഡി’യുടെ ടീസര്‍ പുറത്ത്

സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ആര്യയും സയേഷയും. വിവാഹത്തിന് ശേഷവും സിനിമയില്‍ സജീവമാണ് സയേഷ. വിവാഹ ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന സിനിമ ടെഡിയുടെ ടീസര്‍ പുറത്ത് വിട്ടു. മിറുതന്‍, ടിക് ടിക് ടിക് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ശക്തി സൗന്ദര് രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ടെഡി.

നായകന്റെ ജീവിതത്തിലേക്ക് ജീവൻ വയ്ക്കുന്ന ഒരു ടെഡി ബെയർ കടന്നുവരുന്നതാണ് സിനിമയുടെ മുഖ്യ പ്രമേയമെന്നാണ് ടീസർ നൽകുന്ന സൂചന. നർമത്തിന് പ്രാധാന്യം നൽകിയാണ് സിനിമ ഒരുക്കുന്നത്.

സിനിമ നിർമിച്ചിരിക്കുന്നത് സ്റ്റുഡിയോ ഗ്രീന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയാണ്. തമിഴിലെയും തെലുങ്കിലെയും പ്രശസ്ത സംഗീത സംവിധായകനായ ഡി ഇമ്മനാണ് സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹകൻ എസ് യുവ. ഹോളിവുഡില്‍ നേരത്തെ തന്നെ ടെഡി ബെയറിന് ജീവൻ വയ്ക്കുന്നതും സംസാരിക്കുന്നതുമായ പ്രമേയത്തിൽ സിനിമകൾ ഇറങ്ങിയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ സിനിമാ ലോകത്ത് ഇത്തരം ചിത്രങ്ങൾ വിരളമാണ്.

Top