ആഢംബര കപ്പലില്‍ ലഹരി പാര്‍ട്ടി; ആര്യന്‍ ഖാന്‍ ഇടക്കാല ജാമ്യപേക്ഷ ഇന്ന് സമര്‍പ്പിച്ചേക്കും

മുംബൈ: ആര്യന്‍ ഖാന്‍ ഇടക്കാല ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിച്ചേക്കും. പ്രത്യേക എന്‍ഡിപിഎസ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിക്കുക. ജാമ്യത്തെ ശക്തമായി എതിര്‍ക്കുമെന്ന് എന്‍സിബി വ്യക്തമാക്കിയിട്ടുണ്ട്.

ആര്യനുള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ് ശക്തമാണെന്നും, കോടതിയില്‍ ഇക്കാര്യം അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ബോധ്യപ്പെടുത്തുമെന്നും എന്‍സിബി സോണല്‍ മേധാവി സമീര്‍ വാങ്കഡെ പറഞ്ഞു. ആര്യന്‍ ഖാന് ജാമ്യം ലഭിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യത യുണ്ടെന്നും എന്‍സിബി കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. ഇതേ വാദങ്ങള്‍ എന്‍ഡിപിഎസ് കോടതിയിലും എന്‍സിബി ഉന്നയിക്കും.

ജാമ്യം നിഷേധിക്കപ്പെട്ട ആര്യന്‍ ഉള്‍പ്പെടെ 8 പ്രതികളും മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ തുടരുകയാണ്. ഒരു നൈജീരിയന്‍ പൗരന്‍ ഉള്‍പ്പെടെ 18 പേരെ ഇതുവരെ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എന്‍സിബി അറിയിച്ചു.

Top