Aryadan Muhammed

കൊച്ചി: മന്ത്രി ആര്യാടന്‍ മുഹമ്മദ് ഇന്നു നടത്തേണ്ടിയിരുന്ന പൊതുപരിപാടികള്‍ റദ്ദാക്കി. ഇടുക്കിയില്‍ സംബന്ധിക്കേണ്ട പരിപാടികളാണ് ആര്യാടന്‍ റദ്ദാക്കിയത്.

മുഖ്യമന്ത്രിക്കും ആര്യാടന്‍ മുഹമ്മദിനും എതിരായ വിജിലന്‍സ് ഉത്തരവിലുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തമായതോടെയാണിത്. എന്നാല്‍, ഇന്ന് എറണാകുളത്ത് തങ്ങേണ്ട ആവശ്യം ഉണ്ടെന്നാണ് പരിപാടികള്‍ റദ്ദാക്കുന്നതിന് ആര്യാടന്‍ മുഹമ്മദ് നല്‍കിയിരിക്കുന്ന വിശദീകരണം.

Top