aryadan-muhammad-assembly-election

മലപ്പുറം: ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായി മന്ത്രി ആര്യാടന്‍ മുഹമ്മദ്. നിലമ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരിഗണനാപ്പട്ടികയില്‍ ഇപ്രാവശ്യവും ആര്യാടന്‍ മുഹമ്മദിന്റെ പേരുണ്ട്.

പാര്‍ലമെന്ററി രംഗത്തേക്ക് ഇനിയില്ല. പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കും. നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആരുവന്നാലും വിജയിക്കാനാവുമന്നും ആര്യാടന്‍ പറഞ്ഞു.

നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദ് മാറിയാല്‍ പിന്നെ അടുത്ത ഊഴം ആര്‍ക്കെന്ന ചോദ്യം ഉയരുമ്പോഴാണ് നയം വ്യക്തമാക്കുന്നത്. മകന്‍ ആര്യാടന്‍ ഷൗക്കത്ത് വേണോ അതോ കെപിസിസി സെക്രട്ടറി വി.വി. പ്രകാശ് വേണോ എന്ന തര്‍ക്കത്തിനിടയില്‍ സമവായ സ്ഥാനാര്‍ഥിയായി ആര്യാടന്‍ മുഹമ്മദ് വീണ്ടുമെത്തുമെന്ന പ്രചാരണത്തിനിടയിലാണ് ര്യാടന്‍ നിലപാട് അറിയിച്ചത്.

1965 മുതല്‍ നിലമ്പൂരില്‍ 11 വട്ടം നിന്ന് മല്‍സരിക്കുന്ന ആര്യാടന്‍ മുഹമ്മദ് എട്ടു പ്രാവശ്യം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Top