മസിലുകള്‍ പെരുപ്പിച്ച് ആര്യ; താരത്തിന്റെ പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ വൈറല്‍

തെന്നിന്ത്യന്‍ താരം ആര്യയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. താരത്തിന്റെ പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ശരീരത്തിലെ മസിലുകള്‍ പ്രദര്‍ശിപ്പിച്ച് ജിംനേഷ്യത്തില്‍ നില്‍ക്കുന്ന തന്റെ ചിത്രമാണ് ആര്യ ട്വിറ്ററില്‍ പങ്കുവച്ചത്. പുതിയ ചിത്രത്തിനായുള്ള തയാറെടുപ്പിലാണ് താനെന്ന് ആര്യ ചിത്രത്തിനൊപ്പം കുറിച്ചു.

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സല്‍പേട്ട പരമ്പരൈ എന്ന ചിത്രത്തിനുവേണ്ടിയാണ് ആര്യ മേക്ക് ഓവര്‍ നടത്തുന്നത്. ചിത്രത്തില്‍ വടക്കന്‍ ചെന്നൈക്കാരനായ ബോക്‌സറുടെ വേഷത്തിലാണ് ആര്യ അഭിനയിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

Top