പ്രണയ ചിത്രത്തിന് കൈകോര്‍ത്ത് വീണ്ടും ആര്യ-സന്തോഷ് ജയകുമാര്‍ ടീം

arya

ജിനികാന്തിനു ശേഷം ആര്യയും സംവിധായകന്‍ സന്തോഷ് പി ജയകുമാറും വീണ്ടും ഒന്നിക്കുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത പ്രണയ ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. റൊമാന്റിക് തിരക്കഥയാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്.

മറ്റു കഥാപാത്രങ്ങളെക്കുറിച്ചും നായികയെക്കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗൗതം കാര്‍ത്തിക്കിനൊപ്പമായിരുന്നു സന്തോഷിന്റെ ആദ്യ രണ്ട് ചിത്രങ്ങള്‍. ഇപ്പോള്‍ ആര്യയുമൊത്തും രണ്ട് ചിത്രങ്ങള്‍ ഒരുങ്ങുന്നുണ്ട്. ആര്യ ഈ കഥാപാത്രത്തിന് വളരെയധികം യോജിച്ചതാണെന്ന് സന്തോഷ് പറഞ്ഞു.

Top