കെഎസ്ആര്‍ടിസിക്ക് 60 ബസ് വാങ്ങിനല്‍കിയത് നഗരസഭ, 20 എണ്ണം ഉടന്‍ വാങ്ങും; ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: ഇലക്ട്രിക് ബസ്സുകള്‍ നഷ്ടത്തിലാണെന്നും അവ ഇനി വാങ്ങില്ലെന്നുമുള്ള ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിന്റെ നിലപാടിനെ തള്ളുന്ന ഫേസ്ബുക്ക് കുറിപ്പുമായി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനന്‍ രംഗത്ത്. തലസ്ഥാന നഗരത്തെ കാര്‍ബണ്‍ ന്യുട്രല്‍ നഗരമാക്കണം എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയമാണെന്നും, അത് നടപ്പാക്കാന്‍ ആവശ്യമായ ചര്‍ച്ചകളും തീരുമാനങ്ങളും പദ്ധതികളുമായി നഗരസഭ ഭരണസമിതി മുന്നോട്ട് പോകുമെന്നും ആര്യ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഇതിന്റെ ഭാഗമായി നഗരസഭ 60 ഇലട്രിക് ബസുകള്‍ നഗരത്തില്‍ സര്‍വീസിനായി വാങ്ങി നല്‍കിയിട്ടുണ്ട്. ഈ ബസുകളുടെ സേവനം ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി. നഗരത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി 2 ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുകളും പര്‍ച്ചേസ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടന സജ്ജമായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

Top