അരവിന്ദ് സ്വാമി നായകനാകുന്ന വണങ്കാമുടിയുടെ ടീസര്‍ പുറത്തിറങ്ങി

രവിന്ദ് സ്വാമി നായകനാകുന്ന പുതിയ സിനിമയാണ് വണങ്കാമുടി. അരവിന്ദ് സ്വാമി പൊലീസ് ഓഫീസറായി എത്തുന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. താരങ്ങള്‍ തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്തത്. റിതിക സിംഗ് ആണ് ചിത്രത്തിലെ നായിക.

ശെല്‍വയാണ് വണങ്കാമുടി സംവിധാനം ചെയ്യുന്നത്. സിമ്രാനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ശെല്‍വ തന്നെയാണ് സിനിമയുടെ തിരക്കഥയും എഴുതുന്നത്. ഗോകുല്‍ ആണ് സിനിമയുടെ ഛായാഗ്രാഹകന്‍. ഡി ഇമ്മന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

ഹരീഷ് ഉത്തമന്‍, തമ്പി രാമയ്യ, സത്യ പ്രിയ, ഒഎകെ സുന്ദര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ ഉണ്ട്.

 

Top