അരവിന്ദ് കേജ്‌രിവാളിന്റെ വീടിനു നേരെ ആക്രമണം

ൽഹി : അരവിന്ദ് കേജ്‌രിവാളിന്റെ വസതിക്ക് നേരെ ആക്രമണം. വസതിയിൽ സ്ഥാപിച്ചിരുന്ന സിസിടി‌വി ക്യാമറകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ അക്രമികൾ തകർത്തു. ബിജെപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആംആദ്മി ആരോപിച്ചു.

സിസിടിവികൾ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. ഡൽഹിയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകർ അരവിന്ദ് കേജ്‌രിവാളിന്റെ വസതിക്ക് മുൻപിൽ സമരം നടത്തുന്നുണ്ട്. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനിലെ മേയര്‍മാരും കൗണ്‍സിലര്‍മാരുമാണ് കേജ്‌രിവാളിന്റെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിക്കുന്നത്.

Top