Arvind Kejriwal’s brother-in-law investigated by Delhi Police for corruption

ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ബന്ധുവിനെ പൊലീസ് ചോദ്യം ചെയ്തു.

കെജ്‌രിവാളിന്റെ അടുത്ത ബന്ധുവായ സുരേന്ദര്‍ കുമാര്‍ ബന്‍സാലിനെയാണ് ഡല്‍ഹി പൊലീസിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനുള്ള പ്രത്യേക സേന ചോദ്യം ചെയ്തത്. ഒരു സന്നദ്ധ സംഘടനയാണ് ഇദ്ദേഹത്തിനെതിരെ പരാതി നല്‍കിയത്.

കൂടുതല്‍ ലാഭം നേടാന്‍ പൊതുമരാമത്ത് വകുപ്പിന് വ്യാജബില്ലുകളും അനുബന്ധരേഖകളും ബന്‍സാല്‍ സമര്‍പ്പിച്ചുവെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്ന കുറ്റം.

വ്യാജ കമ്പനികളെ ഉപയോഗിച്ച് ഓവുചാല്‍ നിര്‍മാണത്തിന് കരാര്‍ ഏറ്റെടുത്തുവെന്നും ആരോപണമുണ്ട്. അരവിന്ദ് കെജ്‌രിവാള്‍ ഇതിന് സഹായിച്ചുവെന്നും സന്നദ്ധ സംഘടന ആരോപിക്കുന്നു. പരാതിയുമായി കോടതിയെ സമീപിക്കുമെന്നും സംഘടന അറിയിച്ചു.

Top