Arvind Kejriwal Wants Taxpayer To Pay Ram Jethmalani’s 3.8 Crore Legal Fee

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിക്കെതിരായ മാനനഷ്ടക്കേസില്‍ ഹാജരായ അഭിഭാഷകര്‍ക്ക് ഖജനാവില്‍ നിന്ന് ഫീസ് നല്‍കണമെന്ന് കെജ് രിവാള്‍ ആവശ്യപ്പെട്ടെന്ന് ആരോപണം.

അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ മാനനഷ്ട കേസിലാണ് ഫീസിനത്തില്‍ 3.8 കോടി രൂപ ഖജനാവില്‍ നിന്ന് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന അഭിഭാഷകനായ രാം ജഠ്മലാനി അടക്കമുള്ളവരാണ് കോടതിയില്‍ കെജ് രിവാള്‍ വേണ്ടി ഹാജരായത്. ജെയ്റ്റിലി നല്‍കിയ സിവില്‍ കേസിലും ക്രിമിനല്‍ കേസിലും കെജ് രിവാളിനായി വാദിച്ചത് രാംജഠ്മലാനിയായിരുന്നു. അദ്ദേഹം ഒരു സിറ്റിങ്ങിനായി 22 ലക്ഷം വീതവും ജൂനിയര്‍ വക്കീലന്മാര്‍ക്കായി ഒരു കോടിയുടെയും ബില്‍ നല്‍കുകയായിരുന്നു.

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഒപ്പുവച്ച ബില്ലുകള്‍ അനുമതിക്കായി ഡല്‍ഹി ലഫ്‌നനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലിന് അയച്ചു കൊടുത്തു. എന്നാല്‍ അദ്ദേഹം ഇക്കാര്യത്തില്‍ നിയമോപദദേശം തേടി.

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരിക്കെ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന പരാമര്‍ശത്തെനെതിരെയാണ് പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അരുണ്‍ ജെയ്റ്റിലി കേസ് ഫയല്‍ ചെയ്തത്.

നേരത്തെ സുപ്രീം കോടതി നിര്‍ദേശങ്ങള്‍ മറികടന്ന് പാര്‍ട്ടി പ്രചാരണത്തിനായി പരസ്യങ്ങള്‍ നല്‍കിയെന്ന് കാട്ടി ലഫ്‌നനെന്റ് ഗവര്‍ണര്‍ 97 കോടി രൂപ അടയ്ക്കാന്‍ ആം ആദ്മി പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു.

Top