Arvind Kejriwal vows to uproot corruption, says Arun Jaitly

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും അഞ്ച് എ.എ.പി നേതാക്കളും തനിയ്ക്കും കുടുംബത്തിനുമെതിരെ കള്ളപ്രചാരണം നടത്തുകയാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി.

ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ കേജ്‌രിവാളിനും എ.എ.പി നേതാക്കള്‍ക്കുമെതിരായ മാനനഷ്ട കേസുമായി ബന്ധപ്പെട്ട് നല്‍കിയ മൊഴിയിലാണ് ജയ്റ്റ്‌ലി ഇക്കാര്യം ആരോപിച്ചത്.

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി വ്യാജമായ കാര്യങ്ങള്‍ തനിയ്‌ക്കെതിരെയും കുടുംബാംഗങ്ങള്‍ക്കെതിരെയും പ്രചരിപ്പിയ്ക്കുകയായിരുന്നുവെന്ന് ജയ്റ്റ്‌ലി ആരോപിച്ചു.

അനുയായിയായ കീഴുദ്യോഗസ്ഥന്റെ അഴിമതിയില്‍ സി.ബി.ഐ നടത്തുന്ന അന്വേഷണത്തില്‍ നിന്ന് ശ്രദ്ധ തിരിയ്ക്കാനാണ് കേജ്‌രിവാള്‍ തനിയ്‌ക്കെതിരെ വ്യാജ പ്രചാരണവുമായി രംഗത്ത് വരുന്നതെന്നും ജയ്റ്റ്‌ലി ആരോപിച്ചു.

അരുണ്‍ ജയ്റ്റ്‌ലി പ്രസിഡന്റായിരിയ്‌ക്കെ ഡല്‍ഹി ക്രിക്ക്റ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ഗുരുതരമായ സാമ്പത്തിക ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്ന് കേജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയും ആരോപണം ഉന്നയിച്ചിരുന്നു. ബി.ജെ.പിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട കീര്‍ത്തി ആസാദ് എം.പിയും ജയ്റ്റ്‌ലിയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.

Top