അരവിന്ദ് കേജ്രിവാളിന് കോവിഡ്; സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റീനില്‍ പോകണമെന്ന് നിര്‍ദേശം

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ്. ഇന്നു രാവിലെ അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും വീട്ടില്‍ തന്നെ കഴിയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റീനില്‍ പോകണമെന്നും പരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശ്, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകവെയാണ് അരവിന്ദ് കേജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, ഡല്‍ഹിയില്‍ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുത്തനെ വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ 4,099 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6.46 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ഒമിക്രോണ്‍ കേസുകളും വര്‍ധിച്ചുവരുന്നത് രാജ്യതലസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.

Top