Arvind Kejriwal Second-Most Followed Indian Politician on Twitter

Kejriwal

ന്യൂഡല്‍ഹി: ആംആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററിലും ജനപ്രീയനാകുന്നു. ട്വിറ്ററില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളില്‍ രണ്ടാം സ്ഥാനമെന്ന നേട്ടമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സ്വന്തമാക്കിയത്. മൈക്രോബ്ലോഗിംഗ് സൈറ്റില്‍ അറുപതു ലക്ഷം ഫോളോവേഴ്‌സുമായാണ് കെജ്‌രിവാള്‍ രണ്ടാമതെത്തിയത്. ആംആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ചീഫ് അങ്കിത് ലാലാണ് ഇക്കാര്യം അറിയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ട്വിറ്ററില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള രാഷ്ട്രീയ നേതാവ്. ഒരുകോടി അറുപതുലക്ഷം ആളുകളാണ് മോഡിയെ പിന്തുടരുന്നത്. കോണ്‍ഗ്രസ് നേതാവ് ശശി തരൂരാണ് കൂടുതല്‍ പേര്‍ പിന്തുടരുന്ന മറ്റൊരു ഇന്ത്യന്‍ നേതാവ്.

Top