ആശുപത്രിയില്‍ രോഗികള്‍ നിറഞ്ഞാല്‍ ലോക്ഡൗണിലേക്കെന്ന് കെജ്രിവാള്‍

Arvind Kejriwal

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോവിഡ് വ്യാപനം ആശങ്കാജനകമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ആശുപത്രികളില്‍ രോഗികള്‍ നിറഞ്ഞാല്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്നും കെജരിവാള്‍ അറിയിച്ചു.

ലോക്ക്ഡൗണിനോട് സര്‍ക്കാരിന് യാതൊരു താല്‍പര്യവുമില്ല. എന്നാല്‍ കോവിഡ് വ്യാപിക്കുകയും ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കൂടുകയും ചെയ്താല്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ അല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Top