മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ രാഹുല്‍ മാത്രമായിരിക്കും ഉത്തരവാദിയെന്ന് കേജരിവാള്‍

Arvind Kejriwal

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ രാഹുല്‍ ഗാന്ധി മാത്രമായിരിക്കും ഉത്തരവാദിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തിനും കേരളത്തില്‍ ഇടതുപക്ഷത്തിനും പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസ് ക്ഷീണമുണ്ടാക്കുകയാണെന്നും കേജരിവാള്‍ വിമര്‍ശിച്ചു.

കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ബിജെപിക്ക് എതിരല്ലെന്നും കേജരിവാള്‍ പറഞ്ഞു. നരേന്ദ്ര മോദി എല്ലാ മേഖലകളിലും പരാജയപ്പെട്ടെന്നും വ്യാജ ദേശീയതയിലൂടെ രാജ്യത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനാണ് മോദി ശ്രമിക്കുന്നതെന്നും കേജരിവാള്‍ കുറ്റപ്പെടുത്തി.

Top