’70ല്‍ 70′; നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ലക്ഷ്യം പ്രഖ്യാപിച്ച് കെജ്രിവാള്‍

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഒരുമാസം മാത്രം ശേഷിക്കെ പാര്‍ട്ടിയുടെ ലക്ഷ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രിയും പാര്‍ട്ടി നാഷണല്‍ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍.

‘ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുമാസം മാത്രമേ ശേഷിക്കുന്നുള്ളൂ. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് അതിനാല്‍ തന്നെ ശക്തമായി പോരാടേണ്ടതുണ്ട്.’ – കെജ്രിവാള്‍ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടി അംഗങ്ങളോട് പറഞ്ഞു.

‘നമ്മുടെ ലക്ഷ്യം വലുതാണ്. കഴിഞ്ഞ തവണ 67 സീറ്റുകള്‍ നേടി. ഇത്തവണ അതില്‍ കുറവല്ല, അതില്‍ കൂടുതലണ് ലക്ഷ്യമിടുന്നത്.’-പാര്‍ട്ടി അംഗങ്ങളോട് 70ല്‍ 70 എന്ന് മുദ്രാവാക്യത്തിനിടയില്‍ കെജ്രിവാള്‍ പറഞ്ഞു

 

Top