അരവിന്ദ് കെജരിവാൾ ഒരു സന്ദേശമാണ്, മാതൃകയാക്കാവുന്ന ഒരു ജീവിതവും . .

ന്യൂഡല്‍ഹി : ഏത് തിരഞ്ഞെടുപ്പ് വന്നാലും രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ ഭരണം ആരായിരിക്കുമെന്നത് എന്നും ചൂടേറിയ ചര്‍ച്ചാ വിഷയം തന്നെയാണ്. ഈ ചര്‍ച്ച അവസാനം എത്തിനില്‍ക്കുന്നതാകട്ടെ ഒരു നേതാവിലേക്കും താഴെത്തട്ടില്‍ നിന്ന് വളരെ വേഗത്തില്‍ രൂപം കൊണ്ട് ഡല്‍ഹിയുടെ മനസ്സില്‍ കയറിപ്പറ്റിയ ഒരു പാര്‍ട്ടിയിലേക്കുമായിരിക്കും. അരവിന്ദ് കെജ്രിവാളും ആംആദ്മി പാര്‍ട്ടിയും.

യഥാര്‍ത്ഥത്തില്‍ ആരാണ്. ? അരവിന്ദ് കെജ്രിവാള്‍ എന്ന വ്യക്തിയില്‍ നിന്ന് കറ തീര്‍ന്ന രാഷ്ട്രീയ നേതാവ് എന്ന വിശേഷണത്തോടെ ഇന്ദ്രപ്രസ്ഥത്തിലെ അധികാര സ്ഥാനത്തിരിക്കുമ്പോള്‍ കെജ്രിവാള്‍ എങ്ങനെ കെജ്രിവാള്‍ അയെന്ന് ഒഴുകുന്ന നദിപോലെയാണ് ഡല്‍ഹിയുടെ രാഷ്ട്രീയ ചരിത്രം വരച്ചു കാട്ടുന്നത്.

ഹരിയാനയിലെ ഹിസാര്‍ സ്വദേശത്ത് നിന്ന് ഒരു സാധാരണ വിദ്യാര്‍ത്ഥിയായിട്ടായിരുന്ന അരവിന്ദ് കെജ്രിവാളിന്‍തെ തുടക്കം. മിടുക്കനായ ഐഐടി വിദ്യാര്‍ത്ഥിയായി ഐഐടി ഖൊരക്പൂരില്‍ പഠനം. 1989 ല്‍ ടാറ്റ സ്റ്റീലില്‍ എന്‍ജിനീയറായി. എന്നാല്‍ സ്വകാര്യ കമ്പനിയിലെ ചക്രകസേരയിലെ ജോലി കെജ്രിവാള്‍ ഉപേക്ഷിച്ചു. സിവില്‍ സര്‍വ്വീസില്‍ ഒരു കൈ നോക്കാനായി ഇറങ്ങി തിരിച്ചു. ഇവിടെ നിന്ന് പിന്നീട് അങ്ങോട്ട് ജനസേവനം മാത്രം സ്വപ്നം കണ്ട് ഇറങ്ങിയ കെജ്രിവാള്‍ ചെന്ന് നിന്നത് 1995 ഐആര്‍എസ് നേടി ഇന്ത്യന്‍ ഭരണ സര്‍വ്വീസില്‍.

സര്‍ക്കാര്‍ സര്‍വ്വീസ് പൊതുജന സേവനം തന്നെയെന്ന് പറഞ്ഞെങ്കിലും അരവിന്ദ് കെജ്രിവാള്‍ പൊതുപ്രവര്‍ത്തനം അവിടെ അവസാനിപ്പിച്ചില്ല. സാധാരണ ജനങ്ങള്‍ക്ക് ഏറെ അറിയാത്തതും എന്നാല്‍ ആവശ്യമായ കാര്യങ്ങളായ ആദായ നികുതി, റേഷന്‍, വൈദ്യുതി മേഖലകളില്‍ സഹായം എത്തിക്കാനായി പരിവര്‍ത്തന്‍ സംഘടനയ്ക്ക് തുടക്കമിട്ടു.

Arvind Kejriwal,Aam Aadmi Party

1999ല്‍ ആയിരുന്നു പരിവര്‍ത്തന്‍ ഉദയം. ജോലി വേണമോ മുഴുവന്‍ സമയ പ്രവര്‍ത്തകനാകണമോ കെജ്രിവാളിന്റെ തീരുമാനം പൊതുപ്രവര്‍ത്തകനായാല്‍ മതിയെന്നായിരുന്നു. അങ്ങനെ ഇന്‍കം ടാക്സ് ജോയിന്റ് കമ്മീഷണറായിരിക്കെ 2006 ല്‍ ജോലി രാജി വെച്ചു. മാഗ്സസെ പുരസ്‌കാരം ഒരിക്കല്‍ കൂടി ഇന്ത്യയിലേക്കെത്തിക്കാനും കെജ്രിവാളിന് സാധിച്ചു.

Arvind Kejriwal.,AAP

ജോലി ഉപേക്ഷിച്ചതിനുശേഷം വിവരാവകാശ നിയമത്തിന്റെ പിന്‍പറ്റിയായിരുന്നു കെജ്രിവാളിന്റെ പൊതുപ്രവര്‍ത്തന ജീവിതം. ഇതിലൂടെ വിവരാവകാശ നിയമത്തിന്റെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക് എങ്ങനെ ലഭിക്കുമെന്ന് തെളിയിച്ചു. അണ്ണ ഹസാരെയുടെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ സമരം തുടങ്ങിയപ്പോഴാണ് കെജ്രിവാള്‍ കൂടുതല്‍ ജനശ്രദ്ധ നേടിയത്.

ജനലോക്പാലിന്‍ കരട് രൂപീകരിക്കുന്നതിനുള്ള സമിതിയില്‍ പൗര സമൂഹത്തിന്റെ പ്രതിനിധിയായി കെജ്രിവാളും ഉണ്ടായിരുന്നു. ഇണക്കവും പിണക്കവും പിന്നീട് ഇവിടെ നിന്ന് തുടങ്ങി. ഇന്ത്യന്‍ രാഷ്ട്രീയത്തെ അഴിമുക്തമാക്കണമെങ്കില്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് നിലപാടായിരുന്നു കെജ്രിവാളിന്റേത്. എന്നാല്‍ അണ്ണാഹസാരെ ഇതിന് എതിരായിരുന്നു. എന്തിനും ഏതിനും ഒപ്പം നിന്ന കിരണ്‍ ബേദിയും കൂടെ നിന്നില്ല.

Arvind Kejriwal

മൂവര്‍ സംഘം വേര്‍പിരിഞ്ഞ് എതിര്‍പ്പുകള്‍ക്കൊടുവില്‍ അരവിന്ദ് കെജ്രിവാള്‍ 2012 നവംബര്‍ 26 ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. ആംആദ്മി പാര്‍ട്ടി. സാധാരണക്കാരന്റെ പാര്‍ട്ടി.ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയുള്ള കെജ്രിവാളിന്റേയും കൂട്ടരുടേയും പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്ക് ഏറെ ജനപിന്തുണ ഉണ്ടാക്കി.

2013 ഡിസംബര്‍ 8. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണായക ദിവസമാക്കി അരവിന്ദ് കെജ്രിവാള്‍ അത് മാറ്റിയെഴുതി. . കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ, ഷീല ദീക്ഷിത്തിനെ അട്ടിമറിച്ചാണ് അരവിന്ദ് കെജ്രിവാള്‍ തന്റെ ആദ്യ തിരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കിയത്.

ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിലിരിക്കുമ്പോഴും അരവിന്ദ് കെജ്രിവാള്‍ വിവാദങ്ങളുടെ തോഴനായും മാറി. വര്‍ഗ്ഗീയതയും കൈക്കൂലിയും എല്ലാം ആംആദ്മി പാര്‍ട്ടിക്കെതിരെയും ഉന്നയിക്കപ്പെട്ടു. ഇനി അടുത്ത തിരഞ്ഞെടുപ്പിന് ഡല്‍ഹി കളമൊരുങ്ങുമ്പോള്‍ അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയ കുതിപ്പ് അയല്‍ സംസ്ഥാനങ്ങളിലേക്ക് പടരുമോ എന്നാണ് കാത്തിരിക്കുന്നത്.

റിപ്പോര്‍ട്ട്: കെ.ബി ശ്യാമപ്രസാദ്‌

Top