‘ദുഖകരമായ വാര്‍ത്ത കേട്ടാണ് ഉണര്‍ന്നത്’, സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കെജ്രിവാള്‍

Arvind Kejriwal

ല്‍ഹിയിലെ റാണി ഝാന്സി റോഡില്‍ അനന്ത് ഗഞ്ച് ഫാക്ടറിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 43 പേര്‍ മരിച്ച സംഭവത്തില്‍ ദുഖം രേഖപ്പെടുത്തി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വളരെ ദാരുണമായ വാര്‍ത്തയാണ് രാവിലെ കേട്ടതെന്നും അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും പരിക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോയെന്നും, അദ്ദേഹം പ്രതികരിച്ചു.

അതേസമയം സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതായി അദ്ദേഹം അറിയിച്ചു. മാത്രമല്ല മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരുക്കേറ്റവരുടെ കുടുംബത്തിന് ഒരുലക്ഷം രൂപയും സാമ്പത്തിക സഹായം നല്‍കുമെന്നും കെജ്രിവാള്‍ പറഞ്ഞു.പരുക്കേറ്റവരുടെ ചികിത്സാ ചെലവുകള്‍ ഡല്‍ഹി സര്‍ക്കാര്‍ ഏറ്റെടുക്കും.

അതേസമയം തീപിടുത്തത്തില്‍ പരിക്കേറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആദ്യം 15 ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളായിരുന്നു സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്. എന്നാല്‍ തീയുടെ തീവ്രത കണക്കിലെടുത്ത് കൂടുതല്‍ യൂണിറ്റുകള്‍ കൂടി സ്ഥലത്തേക്ക് എത്തുകയായിരുന്നു.

കെട്ടിടത്തിന്റെ 600 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ തീ പടര്‍ന്നു. സ്‌കൂള്‍ ബാഗുകളും കുപ്പികളും മറ്റ് വസ്തുക്കളും സൂക്ഷിച്ചിരുന്ന ഫാക്ടറിയാണിതെന്ന് ഡെപ്യൂട്ടി ഫയര്‍ ചീഫ് ഓഫീസര്‍ സുനില്‍ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ഇരുപത്തിയഞ്ചോളം തൊഴിലാളികള്‍ അകത്ത് ഉറങ്ങുകയായിരുന്നുവെന്ന് ഉടമ വ്യക്തമാക്കി.

ഇപ്പോള്‍ തീ നിയന്ത്രണവിധേയമാണ്. വൈദ്യുതി ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Top